ഒമിക്രോൺ സാന്നിധ്യം കൂടുതൽ; രാജ്യത്ത് രോഗികൾ വർധിക്കുന്നു; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വെള്ളിയാഴ്ച നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് ആരോഗ്യമന്ത്രി നേതൃത്വം നൽകും. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം മഹാരാഷ്‌ട്ര, കേരളം, ഡൽഹി, പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ 1000-ത്തിലധികം പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ, എൻസിഡിസി ഡയറക്ടർ സുജീത് സിംഗ്, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് എസ് ഗോഖലെ, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി എസ് അപർണ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഒമിക്രോൺ വകഭേദവും അതിന്റെ ഉപവകഭേദങ്ങളുമാണ് പ്രതിദിന രോഗികൾ വർധിക്കാൻ കാരണമെന്ന് വിലയിരുത്തുന്നു. ബിഎ.2, ബിഎ.2.38 എന്നിവയുടെ സാന്നിധ്യം രാജ്യത്ത് വളരെ കൂടുതലാണ്.

പണയസ്വർണ്ണം കമ്മീഷനില്ലാതെ ഉയർന്ന വിലയിൽ എടുക്കുന്നു ; https://mykerala.co.in/Myk_listing/swapna-jewellery

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ രോഗികളുടെ എണ്ണം നിലവിൽ 81,687 ആണ്. അതിനിടെ വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യം. ഇതുവരെ 196.45 കോടി (1,96,45,99,906) ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 3.58 കോടിയിലധികം കൗമാരക്കാർക്കും വാക്സിന്റെ ആദ്യ ഡോസ് നൽകി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story