കോഴിക്കോട് സിപിഎം പ്രവർത്തനെ സംഘം ചേർന്ന് മർദ്ദിച്ചു; പിന്നിൽ ലീഗ് – എസ്ഡിപിഐ സംഘമെന്ന് ആരോപണം
കോഴിക്കോട്: ബാലുശേരിക്കടുത്ത് സിപിഎം പ്രവർത്തനെ സംഘം ചേർന്ന് മർദ്ദിച്ചു. ജിഷ്ണുവിന് ആണ് ക്രൂര മർദനമേറ്റത്. മുപ്പതോളം പേരടങ്ങുന്ന ഒരു സംഘമാണ് ജിഷ്ണുവിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്ന് പുലർച്ചെ…
കോഴിക്കോട്: ബാലുശേരിക്കടുത്ത് സിപിഎം പ്രവർത്തനെ സംഘം ചേർന്ന് മർദ്ദിച്ചു. ജിഷ്ണുവിന് ആണ് ക്രൂര മർദനമേറ്റത്. മുപ്പതോളം പേരടങ്ങുന്ന ഒരു സംഘമാണ് ജിഷ്ണുവിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്ന് പുലർച്ചെ…
കോഴിക്കോട്: ബാലുശേരിക്കടുത്ത് സിപിഎം പ്രവർത്തനെ സംഘം ചേർന്ന് മർദ്ദിച്ചു. ജിഷ്ണുവിന് ആണ് ക്രൂര മർദനമേറ്റത്. മുപ്പതോളം പേരടങ്ങുന്ന ഒരു സംഘമാണ് ജിഷ്ണുവിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന് പിന്നിൽ ലീഗ് – എസ്ഡിപിഐ സംഘമാണ് എന്ന്നാണ് സിപിഎം ആരോപണം.
SEARCH >>> WHAT YOU WANT >>
മർദ്ദിച്ച ശേഷം ജിഷ്ണുവിന്റെ കൈയിൽ സംഘം വാൾ പിടിപ്പിച്ചെന്നും പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു. ഒരു മണിയോടെ ജിഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേറി പോലീസിനെ ഏല്‍പ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്