ബൈക്കപകടം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന്റെ നില അതീവ ഗുരുതരം ; രക്തം വാർന്ന് ബോധരഹിതനായി കിടന്ന ശങ്കുവിനെ ആദ്യം കണ്ടത് വഴിയാത്രക്കാരൻ " നടന്നത് കൊലപാതക ശ്രമമോ ?!

മലപ്പുറം: അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്കപകടത്തിൽ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോർട്ട്. ചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഓഫിസിൽ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയിൽ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ബൈക്ക് ഇടിച്ചു തെറിപ്പിച്ചിട്ടും നിർത്താതെ പോയത് തന്നെ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണ്. അപകടം ഉണ്ടായി ഒരുപാട് സമയം അദ്ദേഹം റോഡരികിൽ ബോധരഹിതനായി കിടന്നു. ഒരുപാട് രക്തം വാർന്ന് പോകുകയും ചെയ്തു. അപകടം ഉണ്ടായി റോഡരികിൽ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

വെന്റിലേറ്ററിൽ കഴിയുന്ന ശങ്കുവിന് ഇനിയും ബോധം വീണിട്ടില്ല. അപകടത്തിൽ ശരീരത്തിൽ നിന്നും അതിമായി രക്തം വാർന്നു പോയതായാണ് റിപ്പോർട്ട്,കൂടാതെ ലിവറിനും സാരമായ പരിക്കേറ്റതായി ആശുപത്രി അധികൃതർ ഈവനിംഗ് കേരളാ ന്യൂസിനോട് പറഞ്ഞു.

ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായിരുന്നു ശങ്കു ടി. ദാസ്. നിരവധി രാഷ്ട്രീയ ശത്രുക്കൾ ശങ്കുവിനുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. സിസിടിവി പരിശോധനകളും മറ്റും നിർണ്ണായകമാകും. അതിലൂടെ മാത്രമേ യഥാർത്ഥ കാരണം പുറത്തു വരൂ. നിരവധി രാഷ്ട്രീയ ശത്രുക്കൾ ഉള്ള ശങ്കു മതമൗലികവാദികളുടെ കണ്ണിലേയും കരടാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story