വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ല ; രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി
ന്യൂഡൽഹി : തനിക്കെതിരായ കേസുകളെല്ലാം ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നൂപുർ ശർമയ്ക്ക് വൻ തിരിച്ചടി. ആവശ്യം തള്ളിയ കോടതി, നൂപുറിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
പ്രവാചക വിരുദ്ധ പരാമർശത്തിന്റെ പേരിൽ രാജ്യത്തുണ്ടായ ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ മാത്രമാണെന്നും ജസ്റ്റിസുമാരായ സൂര്യ കാന്തും ജെ.ബി. പർദിവാലയും ഉൾപ്പെടുന്ന അവധിക്കാല ബെഞ്ച് വ്യക്തമാക്കി. നൂപുറിനു വേണ്ടി മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങാണ് ഹാജരായത്.
വരുംവരായ്കകള്‍ ആലോചിക്കാതെ തികച്ചും അപക്വമായാണ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായതിനാല്‍ നിയമം പാലിക്കാതെ എന്തും പറയാനുള്ള ലൈസസന്‍സ് ഇല്ല. വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.