ശ്രീകൃഷ്ണ ജയന്തിയ്‌ക്ക് പിന്നാലെ കർക്കിടക വാവു ബലിയ്‌ക്ക് സഖാക്കളോട് മുന്നിട്ടിറങ്ങാൻ നിർദ്ദേശിച്ച് പി ജയരാജൻ

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിയ്‌ക്ക് പിന്നാലെ കർക്കിടക വാവു ബലിയ്‌ക്ക് സഖാക്കളോട് മുന്നിട്ടിറങ്ങാൻ നിർദ്ദേശിച്ച് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ.വാവു ബലിയ്‌ക്ക് മതമില്ലെന്നും മുഖംമൂടിയിട്ട ഭീകർക്ക്…

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിയ്‌ക്ക് പിന്നാലെ കർക്കിടക വാവു ബലിയ്‌ക്ക് സഖാക്കളോട് മുന്നിട്ടിറങ്ങാൻ നിർദ്ദേശിച്ച് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ.വാവു ബലിയ്‌ക്ക് മതമില്ലെന്നും മുഖംമൂടിയിട്ട ഭീകർക്ക് ഇടം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിന്റെ ആഹ്വാനം.

മുൻപ് കണ്ണൂരിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന് നേതൃത്വം നൽകിയത് പി ജയരാജനായിരുന്നു. അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്. അന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിക്കകത്ത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്‌ക്ക് ബദലായി ബാലസംഘം ഘോഷയാത്ര സംഘടിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

കർക്കിടക വാവുബലിയ്‌ക്കെത്തുന്നവർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകാൻ എല്ലാ സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർക്കിടക വാവുബലിയിൽ മതമില്ലെന്നും നിഷ്‌കപടമായ പൂർവ്വകാലസ്മരണയുണ്ടെന്നുമാണ് ജയരാജന്റെ വാദം. എല്ലാ മതങ്ങളിലും ഇത്തരത്തിൽ മരിച്ചവരെ ഓർക്കുന്ന ചടങ്ങുകളും ദിനങ്ങളും ഉണ്ടെന്നും ഇസ്ലാം മതത്തിൽ ആണ്ടു നേർച്ചയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story