40 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും; ലൈഫ് മിഷന് ഒന്നര ഏക്കര്‍ ഭൂമി നല്‍കി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന പദ്ധതിയായ ലൈഫ് മിഷന് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍ ഭൂമി കൈമാറി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയില്‍ ബാങ്കിന്റെ ഉമസ്ഥതയിലുണ്ടായിരുന്ന…

കൊച്ചി: ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന പദ്ധതിയായ ലൈഫ് മിഷന് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍ ഭൂമി കൈമാറി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയില്‍ ബാങ്കിന്റെ ഉമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിനു സംഭാവനയായി നല്‍കിയത്. ഫെഡറല്‍ ബാങ്ക് ചെയര്‍മാനും സ്വതന്ത്ര്യ ഡയറക്ടറുമായ സി ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനു ഭൂമി സംബന്ധമായ രേഖകൾ കൈമാറി. ഭൂമിയും വീടുമില്ലാത്ത 40 കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ മുഖേന ഈ ഭൂമി പ്രയോജനപ്പെടുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ അര്‍ഹരായ ഭവനരഹിതര്‍ക്ക് വീടു നിര്‍മിക്കാന്‍ ഭൂമി കണ്ടെത്താനായി 'മനസോടിത്തിരി മണ്ണ്' എന്ന പേരില്‍ ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് 1.55 ഏക്കര്‍ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്‍കിയത്.

ഞങ്ങൾക്കു പ്രവർത്തിക്കാനും വളരാനും ഇടം തന്ന സമൂഹത്തിന്റെ സുസ്ഥിരതയും ദീര്‍ഘകാല അഭിവൃദ്ധിയും ഉറപ്പുവരുത്താൻ ഫെഡറൽ ബാങ്ക് എല്ലായ്‌പ്പോഴും ബാധ്യസ്ഥമാണ്. ഭവനരഹിതര്‍ക്ക് വീടൊരുക്കാന്‍ സഹായകമാകുന്ന ഈ ഉദ്യമത്തിൽ സര്‍ക്കാരിനെ പിന്തുണക്കാനായതില്‍ അതിയായ അഭിമാനമുണ്ട്. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും ലോണ്‍ കലക്ഷന്‍ ആന്റ് റിക്കവറി വിഭാഗം മേധാവിയുമായ രാജനാരായണന്‍ എന്‍ പറഞ്ഞു. മറ്റു ബാങ്കുദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story