Begin typing your search above and press return to search.
ഭർത്താവിന് സംശയരോഗം; വിഡിയോ കോളിനിടെ യുവതി തൂങ്ങിമരിച്ചു
നാഗർകോവിൽ: വിദേശത്തുള്ള ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കന്യാകുമാരിയിൽ യുവതി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.…
നാഗർകോവിൽ: വിദേശത്തുള്ള ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കന്യാകുമാരിയിൽ യുവതി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.…
നാഗർകോവിൽ: വിദേശത്തുള്ള ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കന്യാകുമാരിയിൽ യുവതി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ജ്ഞാനഭാഗ്യ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം കണ്ട ഭർത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. വിവരമെറിഞ്ഞെത്തിയ ജ്ഞാനഭാഗ്യയുടെ ബന്ധുക്കൾ വാതിൽതകർത്ത് മുറിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവും മൂലം മനംനൊന്താണ് യുവതിയുടെ ആത്‌മഹത്യയെന്നു ബന്ധുക്കൾ ആരോപിച്ചു. കൊട്ടാരം പഞ്ചായത്ത് ഓഫിസിൽ താത‌്‌കാലിക ജീവനക്കാരിയായിരുന്നു ജ്ഞാനഭാഗ്യ. ഫാനിൽ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയായിരുന്നു മരണം. ജ്ഞാനഭാഗ്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നു സെന്തിൽ സംശയിച്ചിരുന്നതായും ജ്ഞാനഭാഗ്യ മറ്റു പുരുഷൻമാരുമായി ഇടപഴകുന്നതിൽ സെന്തിൽ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിത്യവും ഇതെ ചൊല്ലി സെന്തിൽ ജ്ഞാനഭാഗ്യയുമായി കലഹിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. എട്ടുവർഷം മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായതെന്നും സെന്തിലിനെ വിവാഹം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
Next Story