യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാർ; ഗുരുതര പരിക്ക്

യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാർ; ഗുരുതര പരിക്ക്

August 11, 2022 0 By Editor

കൊച്ചി: എറണാകളുത്ത് റോഡ് അറ്റകുറ്റപ്പണി നടത്തുന്ന ജോലിക്കാർ യാത്രക്കാർക്കുമേൽ ടാർ ഒഴിച്ച് പരിക്കേൽപ്പിച്ചു. ചെലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരാണ് അക്രമം നടത്തിയത്. സഹോദരങ്ങളായ വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗതാഗത നിയന്ത്രണത്തിന് മുന്നറിയിപ്പ് വെക്കാതെ വാഹനം തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാർ ടാർ ഒഴിച്ചതെന്ന് യുവാക്കൾ പറുന്നു. പ്രകോപനമൊന്നും കൂടാതെയായിരുന്നു ആക്രമണമെന്നും ഇവർ പറഞ്ഞു.