ധനൂഷ് ചിത്രത്തിന് സ്‌ക്രീനിൽ പാലഭിഷേകവും നൃത്തവും. ഒടുവിൽ സ്‌ക്രീൻ തകർന്ന് 50ലക്ഷം രൂപയുടെ നഷ്ടം
തമിഴ് സിനിമയും അവിടത്തെ ആരാധകരുടെ സ്നേഹപ്രകടനവും എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ചില സമയങ്ങളിലെ അതിരുവിട്ട ആരാധകപ്രകടനങ്ങൾ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുള്ളതും തമിഴ്നാട്ടിൽ പുതുമയില്ലാത്ത കാഴ്ചകളാണ്. ധനുഷിന്റെ പുതിയ തമിഴ് ചിത്രമായ തിരുച്ചിത്രംബളത്തിന്റെ റിലീസ് ദിവസത്തിൽ അത്തരമൊരു സംഭവം ഉണ്ടായിരിക്കുകയാണ്.
ചെന്നൈയിലെ ഏറെ പ്രശസ്തമായ തിയറ്റർ ആണ് രോഹിണി. സൂപ്പർതാര ചിത്രങ്ങളെല്ലാം റിലീസ് ദിവസത്തിൽ രോഹിണി തിയേറ്ററിൽ വമ്പൻ ഓളമാണ് സൃഷ്ടിക്കാറുള്ളത്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ആദ്യദിവസം രോഹിണി തിയേറ്ററിൽ കാണുക എന്നത് തന്നെ ഏറെ പ്രയാസകരമായ ഒരു കാര്യമാണ്. വമ്പൻ താരങ്ങളടക്കം ചിത്രം കാണുവാനായി തിയറ്ററുകളിൽ ആദ്യദിവസം എത്താറുണ്ട്. പുതിയ തനിച്ചിത്രമായ തിരുച്ചിത്രമ്പലത്തിന്റെ റിലീസ് ദിവസമായ ഇന്നും ധനുഷും അനിരുദ്ധും ആരാധകർക്കൊപ്പം സിനിമ കാണുവാനായി തിയേറ്ററുകളിൽ എത്തിയിരുന്നു.
ഇതിനോടകം തന്നെ ഏറെ ഹിറ്റായ തായ്ക്കിളവി ഗാനത്തിനോടൊപ്പം സ്ക്രീനിന്റെ മുന്നിൽ നൃത്തം ചെയ്തും പാലഭിഷേകം ചെയ്തു ആരാധകരുടെ ആവേശം അതിരുവിട്ടപ്പോൾ തിയേറ്റർ സ്ക്രീൻ കീറി പോവുകയായിരുന്നു.ഇതേതുടർന്ന് രോഹിണി തിയേറ്ററിലെ അടുത്ത പ്രദർശനങ്ങൾ മുടങ്ങി. പ്രാഥമിക കണക്കുകൂട്ടലുകൾ പ്രകാരം 50 ലക്ഷത്തിന് മുകളിലുള്ള നാശനഷ്ടങ്ങളാണ് തിയേറ്ററിനകത്ത് സംഭവിച്ചിരിക്കുന്നത്. സ്ക്രീനിനെ കൂടാതെ എൽഇഡി ലൈറ്റുകൾ കസേരകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് റിലീസിനു ശേഷം നേടിയെടുക്കുന്നത്. ഭാരതി രാജ, നിത്യ മേനോൻ, രാശി ഖന്ന, പ്രിയ ഭവാനി ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, അനിരുദ്ധ് സംഗീതം പകർന്നിരിക്കുന്നു.