കോഴിക്കോട് എൻ.ഐ.ടിയിൽ എം.ടെക്/എം.പ്ലാൻ/എം.എസ് സി സ്പോട്ട് അഡ്മിഷൻ

കോഴിക്കോട് എൻ.ഐ.ടിയിൽ എം.ടെക്/എം.പ്ലാൻ/എം.എസ് സി സ്പോട്ട് അഡ്മിഷൻ

August 19, 2022 0 By Editor

Kozhikode: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻ.ഐ.ടി.സി) വിവിധ എം.ടെക്/എം.പ്ലാൻ/എം.എസ് സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലെവൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അതത് വിഷയങ്ങളിൽ സാധുവായ ഗേറ്റ്/ജാം സ്‌കോർ ഉള്ള വിദ്യാർഥികൾ ആഗസ്റ്റ് 26ന് കോഴിക്കോട് എൻ.ഐ.ടിയിൽ രാവിലെ എട്ടിന് റിപ്പോർട്ട് ചെയ്യണം. വിശദാംശങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദർശിക്കുക. www. nitc.ac.in.