
സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ വില അറിയാം
August 26, 2022കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 38,120 രൂപയാണ്. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4765 ആയി.
ഇന്നലെ രണ്ടു തവണ സ്വര്‍ണ വില വർധിച്ചിരുന്നു. രാവിലെ ഇരുന്നുറു രൂപയും ഉച്ചയ്ക്കു ശേഷം വീണ്ടും 200 രൂപയുമാണ് വർധിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം 38,200 രൂപയായിരുന്നു ഒരു പവൻ സ്വർണ വില.