കൊച്ചി എടിഎം തട്ടിപ്പ്; ഉത്തർപ്രദേശ് സ്വദേശിയായ പ്രതി പിടിയിൽ

കൊച്ചി: കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസിലെ പ്രതി പിടിയിൽ. ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് പിടിയിലായത്. കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പോലീസ് പിടികൂടി.

ഈ മാസം 18,19 തീയതികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ കൊച്ചയിലെ എടിഎമ്മുകൾ കേന്ദ്രീകരിച്ചാണ്‌ വൻ തട്ടിപ്പ് നടന്നത്. എടിഎമ്മുകള്‍ മോഷ്ടാവ് ആദ്യം നിരീക്ഷിക്കും. ശേഷം എടിഎമ്മിനുള്ളില്‍ കയറി, പണം വരുന്ന ഭാഗത്ത് പ്രത്യേകതരം ഉപകരണം ഘടിപ്പിക്കും. എടിഎമ്മിന് പുറത്തു നിന്ന് ഇവിടേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും.

എന്നാല്‍ പണമെടുക്കാന്‍ കയറുന്ന ഇടപാടുകാര്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ആവശ്യമായ പണം കൈപ്പറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവിടെ നിന്ന് മടങ്ങും. ഈ തക്കം നോക്കി മോഷ്ടാവ് അകത്ത് കടന്ന് ഘടിപ്പിച്ച ഉപകരണം ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങും. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുള്ളത്. പണം നഷ്ടപ്പെട്ട ഇടപാടുകാര്‍ ആദ്യം പരാതിയുമായി ബാങ്കിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം, കൂടുതലിടങ്ങളില്‍ തട്ടിപ്പു നടന്ന സാഹചര്യത്തില്‍ ബാങ്കിന്‍റെ കീഴിലുള്ള എടിഎമ്മുകൾ താത്കാലികമായി നിർത്തിവച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story