ഖത്തർ ലോകകപ്പിന്​ വരുന്നവർക്ക്​ യു.എ.ഇയിൽ മൾട്ടിപ്പ്​ൾ എൻട്രി വിസ

Qatar World Cup 2022: UAE announces a multiple-entry tourist visa for ‘Hayya’ card holders

ദുബൈ: ഖത്തർ ലോകകപ്പ്​ കാണാൻ യു.എ.ഇ വഴി പോകാൻ പദ്ധതിയിട്ടവർക്ക്​ സന്തോഷവാർത്ത. 90 ദിവസത്തെ മൾട്ടിപ്പ്​ൾ എൻട്രി വിസയാണ്​ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്​.

ഖത്തറിലേക്കുള്ള 'പ്രവേശന പാസാ'യ ഹയാ കാർഡ്​ കൈവശമുള്ളവർക്കാണ്​ വിസ ലഭിക്കുക. കഴിഞ്ഞ ദിവസം സൗദി അറേബ്യ രണ്ട്​ മാസത്തെ വിസ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ യു.എ.ഇ മൾട്ടിപ്പ്​ൾ എൻട്രി വിസ പ്രഖ്യാപിച്ചത്​. ഒറ്റത്തവണ വിസ ഫീസ്​ നൂറ്​ ദിർഹമായി കുറച്ചതായും അധികൃതർ അറിയിച്ചു.

വിസ അനുവദിച്ച ദിവസം മുതൽ 90 ദിവസം യു.എ.ഇയിൽ തങ്ങാം. വിസ 90 ദിവസം കൂടി നീട്ടാനും കഴിയും. നവംബർ ഒന്ന്​ മുതൽ വിസക്കായി അപേക്ഷിച്ച്​ തുടങ്ങാം. icp.gov.ae എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ഈ സൈറ്റിലെ സ്മാർട്ട്​ ചാനലിൽ പബ്ലിക്​ സർവീസ്​ എന്ന ഭാഗത്ത്​ ഹയ കാർഡ്​ ഹോൾഡേഴ്​സിൽ ക്ലിക്ക്​ ചെയ്ത്​ വേണം അപേക്ഷിക്കാൻ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story