വയനാട്ടിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി
മീനങ്ങാടി: വയനാട്ടിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നാട്ടുകാർ ഭീതിയിലായതോടെ വനംവകുപ്പ്…

മീനങ്ങാടി: വയനാട്ടിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നാട്ടുകാർ ഭീതിയിലായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റിനുള്ളിൽ മാനിനേയും കൊന്നു.
ക്യാമറകളിലെ പരിശോധനകൾക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചിരുന്നു. മൈലമ്പാടി, പുല്ലുമല, മണ്ഡകവയൽ, ആവയൽ, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങൾ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്. വാകേരിക്കടുത്ത് ജനവാസമേഖലയിൽ കടുവയും കുട്ടികളും റോന്ത് ചുറ്റിയതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.