
സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു
September 2, 2022കൊച്ചി: ആലുവയിൽ സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു. കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വഴുങ്ങാട്ടുശേരിയിലെ സ്കൂൾ ബസിന്റെ എമർജൻസി വാതില്‍ വഴിയാണ് റോഡിലേക്ക് വീണത്. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ വന്‍ അപകടം ഒഴിവായി.
ഇന്നലെ വൈകിട്ട് 3.45ന് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവം കഴിഞ്ഞ് കുട്ടിയെ ബസിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.