സമൂഹമാധ്യമത്തിൽ ഫോളോവേഴ്സിനെ കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ച് യുവാവ്
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെ പകർത്തിയാണ് യുവാവ്…
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെ പകർത്തിയാണ് യുവാവ്…
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെ പകർത്തിയാണ് യുവാവ് പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഫെയ്സ്ബുക്കിൽ കൂടുതൽ ഫോളോവേഴ്സിനെ കണ്ടെത്തുന്നതിനായി സന്ദീപ് ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ നീക്കം ചെയ്യാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് ചെവിക്കൊണ്ടില്ല. ഇതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഭാര്യ പരാതി നൽകിയ വിവരമറിഞ്ഞതോടെ സന്ദീപ് ഈ വിഡിയോ നീക്കം ചെയ്തു. പിന്നീട് ഫെയ്സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാൽ, അപ്പോലേയ്ക്കും ഒട്ടേറെ ആളുകൾ ഈ വിഡിയോ കണ്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റൺവിജയ് സിങ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഭാര്യയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തും.