ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്ഥാന് കൈമാറിയ മദ്രസ അദ്ധ്യാപകൻ കാശ്മീരിൽ പിടിയിൽ

ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ മുസ്ലീം പുരോഹിതനെ ജമ്മു കാശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. 22 കാരനായ അബ്ദുൾ വാഹിദാണ് പിടിയിലായത്. ജമ്മു കാശ്മീരിലെ…

ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ മുസ്ലീം പുരോഹിതനെ ജമ്മു കാശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. 22 കാരനായ അബ്ദുൾ വാഹിദാണ് പിടിയിലായത്. ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാശ്മീരി ജൻബാസ് ഫോഴ്സ് എന്ന ഭീകര സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വിന്യാസത്തെയും നീക്കത്തെയും കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പിന് കൈമാറുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എന്നാൽ ഇതാരാണെന്നുള്ള അന്വേഷണമാണ് മദ്രസ അദ്ധ്യാപകന്റെ അറസ്റ്റിലേക്ക് നയിച്ചത്.

മദ്രസയിൽ അദ്ധ്യാപകനായും കിഷ്ത്വാറിലെ പള്ളിയിൽ മൗലവിയായും ഇയാൾ ജോലിചെയ്തിരുന്നു. സംശയത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് വിളിപ്പിച്ചത്. ഓൺലൈനിലൂടെയും ഭീകരപ്രവർത്തനങ്ങളിൽ ഇയാൾ ഇടപെട്ടിരുന്നതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story