Begin typing your search above and press return to search.
മുതിർന്ന പെൺകുട്ടികൾ പുക വലിക്കുന്നത് കണ്ടു; 6-ാം ക്ലാസുകാരിയുടെ മുടി മുറിച്ചു
കൊല്ലം: പുക വലിക്കുന്നത് കണ്ടതിന്റെ പേരില്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ ചേർന്നു മുടി മുറിച്ചതായി ആറാം ക്ലാസുകാരിയുടെ പരാതി. കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികൾക്കെതിരെയാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ സമിതി കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി.
‘ഓണപരിപാടിയുടെ ദിവസം ബാത്റൂമിൽ പോയപ്പോൾ അവർനിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇതു കണ്ട് ഓടിയ എന്നെ ഓടിച്ചിട്ടു പിടിച്ച് പുറകിലേക്കു കൊണ്ടുപോയി. പിന്നീട് ക്ലാസിൽ പോയി കത്രിക എടുത്തുകൊണ്ടു വന്ന് എന്റെ മുടി വെട്ടി. എന്റെ വയറ്റിലൊക്കെ കുറേ ഇടിച്ചു. ഇത് ആരോടെങ്കിലും പറഞ്ഞാൽ എന്നെ കൊല്ലുമെന്നും പറഞ്ഞു.’– പരാതിക്കാരിയായ കുട്ടി പറഞ്ഞു.
കൊല്ലത്തെ പ്രധാന ഗേൾസ് സ്കൂളിലെ ശുചിമുറിയില്‍ ആറു പെണ്‍കുട്ടികളാണ് ഒരു സിഗരറ്റ് കൈമാറ്റം ചെയ്ത് വലിച്ചത്. ഇത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആറാം ക്ലാസുകാരിയുടെ ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്. സ്കൂളില്‍വച്ച് പരാതിക്കിടയായത് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുത വ്യക്തമാകൂവെന്ന് ശിശു സംരക്ഷണ ഒാഫിസര്‍ അറിയിച്ചു.
Next Story