നവവധുവിനെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (25) ആണ് കൊല്ലപ്പെട്ടത്. രാത്രി രണ്ടരയോടെ നിലവിളക്കു കൊണ്ടാണ് തലയ്ക്കടിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ…

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (25) ആണ് കൊല്ലപ്പെട്ടത്. രാത്രി രണ്ടരയോടെ നിലവിളക്കു കൊണ്ടാണ് തലയ്ക്കടിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂലൈ എട്ടിനായിരുന്നു വർക്കല അയന്തി സ്വദേശി അനീഷും നിഖിതയുമായുള്ള വിവാഹം.

വിവാഹശേഷം വിദേശത്തു പോവുകയും 10 ദിവസം മുൻപ് അനീഷിന്റെ കാലിന്റെ വേദനയുടെ ചികിത്സയ്ക്കായി നാട്ടിൽ വരികയും ആയിരുന്നു. വഴക്കിനിടയിൽ അനീഷ് നിലവിളക്കെടുത്ത് നിഖിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അനീഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story