തെരുവുനായയുടെ കടിയേറ്റ പോത്ത് പേ ഇളകി ചത്തു; ജാഗ്രതാ നിർദ്ദേശം

പ്രതീതാത്മക ചിത്രം കോട്ടയം: പാമ്പാടിയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്.…

പ്രതീതാത്മക ചിത്രം

കോട്ടയം: പാമ്പാടിയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. കഴിഞ്ഞ ദിവസം ഈ പോത്തിനെ തെരുവ് നായ കടിച്ചിരുന്നു.

പേ ഇളകിയ പോത്ത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പോത്തിനെ കടിച്ച നായയ്ക്കു പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ട്. പോത്ത് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പൊലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തിയിരുന്നു.

പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

Related Articles
Next Story