പേവിഷ പ്രതിരോധ വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചു; നടപടി നാലായിരത്തോളം വയലുകൾ വിതരണം ചെയ്ത ശേഷം

തിരുവനന്തപുരം: പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിൻവലിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീന്റെ…

തിരുവനന്തപുരം: പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിൻവലിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്.

കെബി 210002 എന്ന ബാച്ച് വാക്സീനാണ് അടിയന്തരമായി പിൻവലിച്ചത്. ആശുപത്രികളിൽ നിന്നും വെയർ ഹൗസുകളിൽ നിന്നും വാക്സീന്റെ ഈ ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശം നൽകി. വാക്സീൻ പിൻവലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വെയർഹൗസുകൾക്ക് കെഎംഎസ്‍സിഎൽ നിർദ്ദേശം നൽകി.

വാക്സീൻ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താൻ സർക്കാർ തീരുമാനം. കസൗളിയിലെ കേന്ദ്ര ലാബാണ് ഗുണനിലവാര പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതേ ലാബിൽ വീണ്ടും സാമ്പിളുകൾ പരിശോധിയ്ക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പിൻവലിച്ച വാക്സീന്റെ ആയിരത്തോളം വയലുകൾ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. നാലായിരത്തോളം വയലുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം വാക്സീൻ പിൻവലിച്ചിൽ ആശങ്ക വേണ്ടെന്നാണ് കെഎംഎസ്‍സിഇൽ അറിയിക്കുന്നത്. ഗുണനിലവാരത്തിന് പുറമെ സൂക്ഷിച്ചത്തിലെ പാളിച്ച, ശീതീകരണ സംവിധാനത്തിലെ പോരായ്മ എന്നിവ വാക്സീൻ ഫലപ്രാപ്തി നഷ്ടപ്പെടാൻ ഇടയാക്കിയോ എന്നതും പരിശോധിക്കും. വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഇല്ലെങ്കിൽ, പേവിഷം പരത്തുന്ന വൈറസിന് ജനിതക വ്യതിയാനം ഉണ്ടായോ എന്നതും പ്രധാനമാണ്. അതേസമയം, കേന്ദ്ര മരുന്ന് ലാബ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാക്സിൻ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്നു നേരത്തെ കെഎംഎസ്‍സിഎൽ സമ്മതിച്ച രേഖകൾ പുറത്തു വന്നിരുന്നു. അടിയന്തര ആവശ്യത്തിന്റെ പേരിലായിരുന്നു ഇത്തരത്തിൽ വാക്സീൻ എത്തിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story