തച്ചങ്കരി തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലേക്ക് കരകയറ്റാന്‍ പുതിയ വഴികള്‍ തേടിയുള്ള സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ യാത്ര തുടരുകയാണ്. കണ്ടക്ടറായി ബസില്‍ ജോലി ചെയ്ത ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉദ്യമം…

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലേക്ക് കരകയറ്റാന്‍ പുതിയ വഴികള്‍ തേടിയുള്ള സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ യാത്ര തുടരുകയാണ്. കണ്ടക്ടറായി ബസില്‍ ജോലി ചെയ്ത ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉദ്യമം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന കാഴ്ചയായിരുന്നു.

ഇപ്പോഴിതാ കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്ററായാണ് തച്ചങ്കരിയുടെ പുതിയ വേഷപ്പകര്‍ച്ച. നേരത്തെ കണ്ടക്ടറായി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ ടോമിന്‍ ജെ തച്ചങ്കരി ഇപ്പോള്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്ററായാണ് ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.

തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ രാവിലെ 8 മണിയ്ക്ക് ഡ്യൂട്ടി ആരംഭിച്ച അദ്ദേഹം വൈകുന്നേരം 4 മണിവരെയായിരിക്കും സ്‌റ്റേഷന്‍ മാസ്റ്ററാകുന്നത്. ഇതിനായുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളില്‍ സിനീയര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ കീഴില്‍ ആദ്ദേഹം നടത്തിയിരുന്നു.

സ്‌റ്റേഷന്‍ മാസ്റ്റര്‍ ആകുന്നതുവഴി യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനാകുമെന്നും ഇതിലൂടെ കെ.എസ്.ആര്‍.ടി.സിയില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story