സ്വര്‍ണ വില: പവന് 80 രൂപ കൂടി
June 14, 2018കൊച്ചി: സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലെത്തി. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.