ഹലോ മായാവി നടക്കാതെ പോയതിന് കാരണം ഇതായിരുന്നു

റാഫി മെർകാട്ടിന്റെ തിരക്കഥയിൽ 2007 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു മമ്മൂട്ടി നായകനായ മായാവിയും മോഹൻലാലിൻറെ ഹലോയും. റാഫിയുടെ സഹോദരൻ ഷാഫിയുടെ സംവിധാനത്തിലാണ് മായാവി ഒരുങ്ങിയതെങ്കിൽ ഹലോയുടെ തിരക്കഥയും സംവിധാനവും റാഫി മെർകാർട്ടിൻസ് ഒരുമിച്ച് ആയിരുന്നു. തീയറ്ററുകളിൽ അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതി സമ്മാനിച്ച ചിത്രങ്ങൾക്കുശേഷം ഇരു സിനിമകളെയും ഒന്നിപ്പിച്ച് ഹലോ മായാവി എന്ന പേരിൽ പുതിയൊരു ചിത്രം റാഫി മർക്കാട്ടിൻസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം നീണ്ടു പോകുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. സിനിമയ്ക്ക് സംഭവിച്ചതിന് പിന്നിലെ കാരണങ്ങൾ ഇപ്പോൾ വ്യക്തമാക്കുകയാണ് സംവിധായകർ.

2007 ഞങ്ങൾക്കൊരു സുവർണ്ണ വർഷം തന്നെയായിരുന്നു മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ബ്ലോക്ക് ബസ്റ്റർ വിജയങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞു. ഹലോയുടെ വിജയത്തിനു ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം മായാവി കൂടി ഉൾപ്പെടുത്തി ചെയ്താലോ എന്ന ആലോചന വന്നത്. വളരെ വേഗത്തിൽ തന്നെ ചിത്രത്തിൻറെ വൺ ലൈനും പൂർത്തിയായിരുന്നു. മോഹൻലാലിന്റെ ശിവരാമൻ എന്ന കഥാപാത്രം തന്റെ കാമുകിയായ പ്രിയയുടെ ഘാതകരെ തേടി അന്വേഷണം നടത്തുകയും, അത് അന്ന് കേസ് പണത്തിന് വേണ്ടി ഏറ്റെടുത്ത മമ്മൂട്ടിയുടെ മഹി എന്ന കഥാപാത്രത്തിന്റെ പക്കൽ എത്തുകയും ചെയ്യുന്നു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകളും പിന്നീട് സൗഹൃദത്തിൽ ആവുന്നതും ആയിരുന്നു ചിത്രത്തിൻറെ ആദ്യപകുതി. ലാലേട്ടനും മമ്മൂക്കക്കും സംഭവം ഇഷ്ടമാവുകയും ആശിർവാദ് സിനിമാസിന്റെ പ്രൊഡക്ഷനിൽ സിനിമ ആരംഭിക്കാനുള്ള പ്രാരംഭ ജോലികളും ആരംഭിച്ചിരുന്നു.

എന്നാൽ ഇതുപോലൊരു വമ്പൻ ക്യാൻവാസിൽ രണ്ട് വലിയ താരങ്ങളെ ഒന്നിപ്പിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ സ്വാഭാവികമായും ഉണ്ടാകും. ചിത്രത്തിൻറെ രണ്ടാം പകുതി വികസിപ്പിക്കുമ്പോൾ ന്യായമായും കൊടുക്കേണ്ട ഒരു ബാലൻസിങ് ഞങ്ങൾക്ക് ലഭിച്ചില്ല. പല രീതിയിൽ ചിത്രത്തിൻറെ രണ്ടാം പകുതി എഴുതിയെങ്കിലും ആ തുലാസ് കൃത്യമായി വയ്ക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല എന്നതാണ് സത്യം. സിനിമ പുറത്തിറങ്ങി രണ്ടു വർഷങ്ങൾക്കുള്ളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കേണ്ട പ്രോജക്ട് ആയിരുന്നു ഹലോ മായാവി. ഈ ആശയക്കുഴപ്പം നീണ്ടുപോയതിനാൽ സിനിമയുടെ പ്രസക്തിയും സ്വാഭാവികമായി നഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ഉപേക്ഷിക്കേണ്ട സാഹചര്യം വന്നത്. സംവിധായകർ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story