
ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ചു: ഭര്‍ത്താവ് അറസ്‌റ്റില്‍
September 13, 2022മാന്നാര്‍: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ് അറസ്‌റ്റില്‍. എണ്ണയ്‌ക്കാട് തയ്യൂര്‍ ഒപ്പനംതറയില്‍ ബിനു(45)വാണ് അറസ്‌റ്റിലായത്. ഭിന്നശേഷിക്കാരിയായ ഭാര്യ ഗീതാകുമാരിയെയാണ് ഇയാള്‍ കുത്തിപ്പരുക്കേല്‍പിച്ചത്. നെഞ്ചിനും വയറിനും കുത്തേറ്റ ഗീതാകുമാരി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തയ്യല്‍ തൊഴിലാളിയായ ഗീതാകുമാരിയോട് ഭര്‍ത്താവ് പണം ആവശ്യപ്പെട്ടത് നല്‍കാത്തതിലുള്ള വിരോധമാണ് കുത്തിപ്പരുക്കേല്‍പിക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ: സുരേഷ്‌കുമാര്‍, എസ്.ഐമാരായ അഭിരാം, ബിജുക്കുട്ടന്‍, വര്‍ഗീസ്, സി.പി.ഒമാരായ സുധി, ദിനേശ്‌ബാബു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
alappuzha latest news