റാന്നിയിൽ  ആടുകൾക്ക് നേരെ തെരുവ് നായ ആക്രമണം ; തൊലി കടിച്ചെടുത്തു

ആടുകൾക്ക് നേരെ തെരുവ് നായ ആക്രമണം ; തൊലി കടിച്ചെടുത്തു

September 13, 2022 0 By admin

റാന്നി: അങ്ങാടി വരവൂരിൽ തെരുവ് നായകളുടെ ആക്രമണം. ചേലക്കാട്ടുതടം മംഗലത്തുകുളത്തിൽ സുജ സ്റ്റീഫന്റെ മൂന്ന് ആടുകളെയാണ് എഴോളം നായകൾ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വീടിനു സമീപമുള്ളതോട്ടത്തിൽ തീറ്റാൻ വിട്ടതായിരുന്നു. നാല് ആടുകളിൽ മൂന്നെണ്ണത്തിന് കടിയേറ്റു.

ഒരാടിന്‍റെ തൊലി കടിച്ച് ഉരുചെടുത്ത നിലയിലായിരുന്നു. ആടുകൾ ഉചത്തിൽ അലച്ചു. കടയിൽ പോകാൻ ഇറങ്ങിയ അയൽവാസിയായ പെൺകുട്ടിയാണ് നായക്കൾ അക്രമിച വിവരം അറിയിച്ചത്. ആദ്യംഇതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് ആടിന് ഒരു വയസ്സും മറ്റൊരണ്ണത്തിന് രണ്ട് വയസ്സുമാണ്. വെറ്റിനറി ഡോക്ടർ എത്തി കടിയേറ്റ ആടുകൾക്ക് കുത്തിവെപ്പ് എടുത്തു.