വനിതാ ഹോസ്‌റ്റലിലെ അറുപതോളം പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കൂട്ടുകാരി അറസ്‌റ്റിൽ

വനിതാ ഹോസ്‌റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ ഹോസ്‌റ്റലിലെ തന്നെ അന്തേവാസിയായ പെൺകുട്ടി അറസ്‌റ്റിൽ. ചണ്ഡിഗഡ് സർവകലാശാലയിലാണ് സംഭവം. ദൃശ്യങ്ങൾ പ്രചരിക്കുന്നെന്ന പരാതി ലഭിച്ചതിന്…

വനിതാ ഹോസ്‌റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ ഹോസ്‌റ്റലിലെ തന്നെ അന്തേവാസിയായ പെൺകുട്ടി അറസ്‌റ്റിൽ. ചണ്ഡിഗഡ് സർവകലാശാലയിലാണ് സംഭവം. ദൃശ്യങ്ങൾ പ്രചരിക്കുന്നെന്ന പരാതി ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ സർവകലാശാലയിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ഹോസ്‌റ്റലിലെ ശൗചാലയത്തിലെയടക്കം ദൃശ്യങ്ങൾ അറസ്‌റ്റിലായ പെൺകുട്ടി രഹസ്യമായി പകർത്തി സമൂഹമാദ്ധ്യമത്തിലടക്കം പ്രചരിപ്പിച്ചുവെന്ന് മറ്റ് പെൺകുട്ടികളാണ് പരാതിപ്പെട്ടത്. തുടർന്ന് മൊഹാലി പൊലീസെത്തി ഈ പെൺകുട്ടിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് പകർത്തിയതെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ അറുപതോളം പെൺകുട്ടികളുടെ ദൃശ്യമുണ്ടെന്നാണ് പ്രതിഷേധിക്കുന്ന പെൺകുട്ടികൾ അറിയിച്ചത്. രാത്രി ഏറെ വൈകിയും പെൺകുട്ടികൾ സർവകലാശാലയ്‌ക്ക് മുന്നിൽ പ്രതിഷേധം തുടർന്നു.

ഇതിനിടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പെൺകുട്ടികൾ ആത്മഹത്യയക്ക് ശ്രമിച്ചു എന്ന വ്യാജവാർത്തയും പ്രചരിച്ചു തുടങ്ങി. ഈ വാർത്ത പൊലീസ് നിഷേധിച്ചു. പ്രതിഷേധത്തിനിടെ ഒരു കുട്ടി കുഴഞ്ഞുവീണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചായിരുന്നു വ്യാജവാർത്ത.

സംഭവം വളരെ സെൻസിറ്റീവായ വിഷയമാണെന്നും സഹോദരിമാരുടെയും പെൺമക്കളുടെയും അന്തസുമായി ബന്ധപ്പെട്ടതാണെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ആവശ്യപ്പെട്ടു. കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും വിദ്യാർത്ഥികൾ സമാധാനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

protests-in-chandigarh-university-after-girls-hostel-videos-leaked

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story