സംശയരോഗം: സന്തോഷ് വിദ്യയുടെ കൈകള്‍ വെട്ടിമാറ്റിയത് 5 വയസ്സുകാരനായ മകന്റെ മുന്നിലിട്ട്; എത്തിയത് കൊല്ലാനുറച്ചെന്ന് പ്രതി

തിരുവനന്തപുരം: പത്തനംതിട്ട കലഞ്ഞൂരില്‍ ഭർത്താവ് വെട്ടിമാറ്റിയ യുവതിയുടെ കൈകൾ തുന്നിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ഏലക്കുളം സ്വദേശി സന്തോഷുമായി കൂടൽ പൊലീസ് തെളിവെടുപ്പ് നടത്തി.

വിദ്യക്കെതിരെ നടന്നത് ആസൂത്രിത വധശ്രമമെന്നും അക്രമം അഞ്ച് വയസ്സുകാരനായ മകന്‍റെ മുന്നിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷ് സംശയരോഗിയാണെന്നും മുന്‍പും വിദ്യയെ ക്രൂരമായ രീതിയില്‍ ആക്രമിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിദ്യയുടെ സന്തോഷും ഏറെനാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ച് ഭാര്യയെ കൊല്ലാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാലിത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറി വെട്ടിയത്. അഞ്ച് വയസുകാരനായ മകന്‍റെ കണ്മുന്നിലിട്ടാണ് അച്ഛൻ അമ്മയുടെ കൈവെട്ടി മറ്റുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്തത്. അടുക്കള വഴി വീടിന്റെ അകത്ത് കടന്ന സന്തോഷ്, വടിവാൾ ഉപയോഗിച്ച് വിദ്യയെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും മുറിച്ചു മാറ്റി.

ആക്രമണം തടയുന്നതിനിടയിൽ വിദ്യയുടെ അച്ഛൻ വിജയനും പരുക്കേറ്റു. നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഉടൻതന്നെ വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്ന് വിദ്യയുടെ സഹോദരി സുവിത പറഞ്ഞു. പ്രതി സന്തോഷ് അപ്രതീക്ഷിതമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വിദ്യയും സന്തോഷും തമ്മിൽ കുറെ നാളുകളായി അസ്വാരസ്യങ്ങളെ തുടര്‍ന്ന് പിരിഞ്ഞായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിദ്യ ഒന്നിച്ച് കഴിയുന്നതിനോട് താല്‍പ്പര്യം കാണിച്ചില്ല. പിന്നാലെ കഴിഞ്ഞ ദിവസവും സന്തോഷ് വീടിന്‍റെ സമീപത്ത് എത്തിയിരുന്നെന്നും സുവിത പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story