ഒഐസിസി സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മറ്റി പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണ ഉത്ഘാടനവും നടത്തി

ഒഐസിസി സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മറ്റി പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണ ഉത്ഘാടനവും നടത്തി

September 28, 2022 0 By admin

മനാമ: ബഹ്റൈൻ ഒ.ഐ.സി.സി സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഒ.ഐ.സി.സിയുടെ മെംബർഷിപ് കാമ്പയിന്റെ ഉദ്ഘാടനവും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ആലത്തൂർ എം.പിയുമായ രമ്യാ ഹരിദാസ് നിർവഹിച്ചു. മനാമ സെൻട്രൽ മാർക്കറ്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ചന്ദ്രൻ വളയം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബർ പാളയം പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.

ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ കമ്മിറ്റി ഭാരവാഹികളായ ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, ലത്തീഫ് ആയഞ്ചേരി, ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് കെ.സി. ഷമീം എന്നിവർ സംസാരിച്ചു. രാജീവൻ അരൂർ, അഷറഫ് കാട്ടിൽപീടിക, എം.എം. റഷീദ്, വി.ടി.സി. അബ്ദുൽ റഷീദ്, എം.ടി. മനു, സി.എം. നാസർ, താജീർ കോഴിക്കോട്, മുജീബ് റഹ്മാൻ, എം.എം.എസ്. അർഷാദ്, നജീബ് തേവർകണ്ടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുനീർ വാല്യക്കോട് സ്വാഗതവും ടി.പി. മജീദ് നന്ദിയും പറഞ്ഞു.