ഫ്രന്റ്‌സ് വനിതാ വിഭാഗം ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഫ്രന്റ്‌സ് വനിതാ വിഭാഗം ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

September 28, 2022 0 By admin

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം റിഫ ഏരിയ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകൾ പങ്കു വെച്ച സംഗമം പങ്കെടുത്തവർക്ക് ഏറെ ഹൃദ്യമായ അനുഭവം സമ്മാനിച്ചു. ബഹ്റൈനിലെ പ്രശസ്ത ഗായികയും സംഗീത അധ്യാപികയുമായ അമ്മു ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് ഓണം എപ്പോഴും ഗൃഹാതുരത്വത്തിന്റെ ഓർമകൾ നൽകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. മതത്തിന്റെയും ജാതിയുടെയും സങ്കുചിതത്വങ്ങൾ ഇല്ലാത്ത ഒരുമയുടെയും സന്തോഷത്തിന്റെയും ഓണക്കാലം എന്നും നിലനിൽക്കട്ടെ എന്നും അവർ ആശംസിച്ചു.

മസീറ നജാഹ് ഓണസന്ദേശം നൽകി. സ്റ്റെപ് ബഹ്റൈൻ പ്രതിനിധി സബീന ഖാദർ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സുമയ്യ ഇർഷാദിന്റെ ഓണം ഓർമ്മകൾ,ഷാരോണിന്റെ ഓണപ്പാട്ട്, കാതറിന്റെ നൃത്തം എന്നിവയും ഉണ്ടായിരുന്നു. ഫ്രന്റ്‌സ് റിഫ ഏരിയ പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും ലുലു അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. സലീന ജമാൽ പ്രാർത്ഥനാ ഗാനം ആലപിച്ചു. വഫ ഷാഹുൽ പരിപാടി നിയന്ത്രിച്ചു.