പോപ്പുലർ ഫ്രണ്ട് നിരോധനം ; സംഘർഷത്തിന് സാധ്യത; ആലുവയിൽ കേന്ദ്ര സേനയെത്തി
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത ആലുവയിൽ കേന്ദ്രസേനയെത്തി. ഇവിടുത്തെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ…
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത ആലുവയിൽ കേന്ദ്രസേനയെത്തി. ഇവിടുത്തെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ…
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത ആലുവയിൽ കേന്ദ്രസേനയെത്തി. ഇവിടുത്തെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
പോപുലർ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിനു പിന്നാലെ സംഘടനയുടെ വിവിധ ഓഫിസുകൾ അടച്ചു പൂട്ടി സീൽ ചെയ്യുന്നതിലേയ്ക്ക് കടക്കുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അക്രമ സാധ്യതയുണ്ടാകുമെന്നു റിപ്പോർട്ട് ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.
ആലുവയിലെ ഓഫിസ് ഉൾപ്പടെ അടച്ചു പൂട്ടാനുള്ള നടപടികളുണ്ടാകുമ്പോൾ ആക്രമണ സംഭവങ്ങൾ ഉണ്ടാകാമെന്നു രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നതയാണ് വിവരം. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ നേരിടുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുമായി പൊലീസ് തലത്തിൽ യോഗങ്ങൾ ചേർന്നിട്ടുണ്ട്.