ദൃശ്യം മോഡൽ കൊലപാതകം; മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ
ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. മൃതദേഹം വീടിനു പിന്നിലെ ഷെഡിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കോൺക്രീറ്റ് പാളികൾ തുരന്നാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്.…
ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. മൃതദേഹം വീടിനു പിന്നിലെ ഷെഡിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കോൺക്രീറ്റ് പാളികൾ തുരന്നാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്.…
ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. മൃതദേഹം വീടിനു പിന്നിലെ ഷെഡിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കോൺക്രീറ്റ് പാളികൾ തുരന്നാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്. കഴിഞ്ഞദിവസം കാണാതായ ആലപ്പുഴ സ്വദേശി ബിന്ദു കുമാറിനു വേണ്ടി നടത്തിയ തെരച്ചിലിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരിയിലെ മുത്തു കുമാറിന്റെ വീട്ടിലാണ് ദൃശ്യം മോഡൽ കൊലപാതകം.
യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടതായി സൂചന ലഭിച്ചിരുന്നു . ഇതേ തുടർന്നാണ് ചങ്ങനാശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഗൂഢാലോചന സംശയവുമായി ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ കുടുംബം. കൊലപാതകത്തില്‍ തങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യം പോലീസിനെ അറിയിക്കുമെന്നും ബിന്ദുകുമാറിന്റെ സഹോദരന്‍ ഷണ്മുഖന്‍ പറഞ്ഞു.