അമ്മയെ മുറിയില്‍ പൂട്ടിയിട്ടു, കത്തിമുനയില്‍ 16-കാരിയെ പീഡിപ്പിച്ചു; 19 കാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍: അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം കത്തികാട്ടി ഭയപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത19-കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അയല്‍വാസിയായിരുന്ന 19-കാരനെ ശനിയാഴ്ച…

ഭോപ്പാല്‍: അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം കത്തികാട്ടി ഭയപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത19-കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അയല്‍വാസിയായിരുന്ന 19-കാരനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് എതിരേ പോക്സോ അടക്കം ചുമത്തിയതായി പോലീസ് പറഞ്ഞു.

മാസങ്ങളായി പ്രതി പീഡനം തുടരുകയായിരുന്നുവെന്നും എന്നാല്‍ മാതാവിനേയും ഭിന്നശേഷിക്കാരനായ സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പോടുത്തിയതിനേത്തുടര്‍ന്നാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. നേരത്തെ പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ തുടര്‍ച്ചയായി ശല്യം ചെയ്തുവരികയായിരുന്നു.

നാല് മാസം മുമ്പ് മാതാവ് വീട്ടിലില്ലാതിരുന്ന ദിവസമാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചെങ്കിലും ഭീഷണി ഭയന്ന് പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. സെപ്റ്റംബര്‍ 18-ന് രാത്രി 1.45ന് വീട്ടിലെത്തിയ പ്രതി മാതാവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാതാവിനേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ പുലര്‍ച്ചെവരെ പീഡനത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയെങ്കിലും ഇയാള്‍ തിരഞ്ഞെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മറ്റണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story