നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ തടവുകാരനെ കാണാതായി; പിടികൂടിയത് ലൈംഗിക ബന്ധത്തിനിടെ !

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയ തടവുകാരനെ കാണാതായി. ഒടുവില്‍ പൊലീസ് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ ആശുപത്രിയിലെ തന്നെ മറ്റൊരു മുറിയില്‍ നിന്നും ഒരു സ്ത്രീക്കൊപ്പം ഇയാളെ…

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയ തടവുകാരനെ കാണാതായി. ഒടുവില്‍ പൊലീസ് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ ആശുപത്രിയിലെ തന്നെ മറ്റൊരു മുറിയില്‍ നിന്നും ഒരു സ്ത്രീക്കൊപ്പം ഇയാളെ പിടികൂടി.

ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരനാണ് ആശുപത്രി മുറിയില്‍ ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ പിടിയിലായത് . സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാരനെ ആശുപത്രി വാര്‍ഡില്‍ നിന്നാണ് കാണാതായത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റൊരു മുറിയില്‍ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ തടവുകാരനും സ്ത്രീയും ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡുകളും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിവില്‍സര്‍ജന്‍ ഡോക്ടര്‍ അമരേന്ദ്ര നാരായണന്‍ പറഞ്ഞു

സംഭവം പോലീസ് സേനയെ ഞെട്ടിച്ചിരിക്കുകയാണ്.ആശുപത്രിക്കുള്ളില്‍ ഇത് എങ്ങനെ സാധ്യമായി എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സദര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ വ്യാഴാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരു തടവുകാരനെ കാണാതായതായി തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് കൊലക്കേസ് പ്രതിയായ തടവുകാരനെ ആശുപത്രിയിലെ മറ്റൊരു മുറിയില്‍ കോള്‍ ഗേളിനൊപ്പം കണ്ടെത്തിയത്. സംഭവത്തിന് കൂട്ടുനിന്ന നാല് ഗാര്‍ഡുകളെയും ഒരു ആശുപത്രി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story