
പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാല്‍ അറുത്തുമാറ്റി; കൊടും ക്രൂരത
October 9, 2022മോഷണശ്രമത്തിനിടെ വയോധികയുടെ കാല്‍ അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പാദസരം മോഷ്ടിക്കുന്നതിനായാണ് ഇവര്‍ വയോധികയുടെ കാല്‍ വെട്ടിമാറ്റിയത്. വീടിന് സമീപത്ത് സാരമായി പരിക്കേറ്റനിലയില്‍ അബോധാവസ്ഥയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. അവരുടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നതായി എഎസ്പി ഗാല്‍റ്റ മാധ്യമങ്ങളോട് പറഞ്ഞു.