റോഡില്‍ പാർക്കിങ്ങ് അനുവദിക്കാൻ സർക്കാരിനുപോലും അധികാരമില്ല; 5,000 രൂപയ്ക്ക് റോഡിൽ പാർക്കിങ് അനുവദിച്ച് മേയര്‍ ആര്യാ രാജേന്ദ്രൻ , വിവാദം

റോഡില്‍ പാർക്കിങ്ങ് അനുവദിക്കാൻ സർക്കാരിനുപോലും അധികാരമില്ല; 5,000 രൂപയ്ക്ക് റോഡിൽ പാർക്കിങ് അനുവദിച്ച് മേയര്‍ ആര്യാ രാജേന്ദ്രൻ , വിവാദം

October 9, 2022 0 By Editor

തിരുവനന്തപുരം: തലസ്ഥാന നഗരത്തില വാഹനത്തിരക്കിനിടയില്‍ എംജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടി വിവാദത്തില്‍. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി.

ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോര്‍പ്പറേഷന്‍ സെക്രട്ടറിയും കരാറില്‍ ഒപ്പ് വെച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപദേശക സമിതി ചേര്‍ന്നത്. എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാര്‍ക്കിംഗ് അനുമതി നല്‍കിയത്.

നേരത്തെ പൊതു ജനങ്ങളില്‍ നിന്നും പത്ത് രൂപ ഈടാക്കി പാര്‍ക്കിംഗ് അനുവദിച്ചിരുന്ന സ്ഥലമാണ് ഇത്തരത്തില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഇതോടെ മറ്റുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകള്‍ തടയുന്നത് പതിവായി. ഇത് പലപ്പോഴും വാക്ക് തര്‍ക്കത്തില്‍ കലാശിക്കും.