മലപ്പുറത്ത് അടയ്ക്കാ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയെടുത്തു; പത്തൊമ്പതുകാരി പിടിയിൽ

മലപ്പുറം: ഹണി ട്രാപ്പ് കേസിൽ പത്തൊമ്പതുകാരി പിടിയിൽ. അടയ്ക്കാ വ്യാപാരിയെ കുടുക്കി പണവും സ്വർണവും ഉൾപ്പെടെ 50 ലക്ഷമാണ് പെൺകുട്ടി തട്ടിയെടുത്തത്. കേസിലെ മുഴുവൻ പ്രതികളെയും പോലീസ് ക​സ്റ്റഡിയിലെടുത്തു.

2019ലാണ് കേസിനാസ്പദമായ സംഭവം. സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പൊലീസിന് പരാതി നൽകിയിരുന്നു.എന്നാൽ പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രായപൂർത്തി ആയതോടെ പെൺകുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദേശം നൽകിയതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരിയെ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയത്.

ഇതിനോടകം പ്രധാന പ്രതികളടക്കം 16 പേരെ അന്വേഷണ സംഘം പിടികൂടി. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് എടപ്പാളിലെ ലോഡ്ജിൽ എത്തിച്ച് മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടുപോയി മർദിച്ചത്. ആഡംബര കാറും സ്വർണവും പണവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story