എയർടെൽ റീച്ചാർജ് നിരക്ക് 57 ശതമാനം വർദ്ധിപ്പിച്ചു, പിന്നാലെ മറ്റു ടെലികോം കമ്പനികളും ഉടൻ നിരക്ക് വർദ്ധിപ്പിച്ചേക്കും !

എയർടെൽ റീച്ചാർജ് നിരക്ക് 57 ശതമാനം വർദ്ധിപ്പിച്ചു, പിന്നാലെ മറ്റു ടെലികോം കമ്പനികളും ഉടൻ നിരക്ക് വർദ്ധിപ്പിച്ചേക്കും !

November 22, 2022 0 By Editor

രാജ്യത്തെ ടെലികോം കമ്പനികൾ നിരക്ക് വർദ്ധനവ് ലക്ഷ്യമിടുന്നതായി സൂചന. ഇതിന്റെ ആദ്യപടിയെന്നോളം എയർടെൽ പ്രീപെയ‌്ഡ് പ്ളാനുകളിൽ 57 ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. രണ്ട് സർക്കിളുകളിലാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഹരിയാനയിലും ഒഡിഷയിലുമാണ് ആദ്യഘട്ടത്തിൽ എയർടെൽ നിരക്ക് വർദ്ധനവ് നടപ്പിൽ വരുത്തിയത്. മറ്റു സർക്കിളുകളിലും ഉടൻ നടപ്പാക്കും.

99 രൂപയുടെ പ്ളാനിന് ഇനി മുതൽ 155 രൂപ നൽകേണ്ടി വരും. 2021ലും സമാനമായ നിരക്ക് വർദ്ധനവ് ചില സർക്കിളുകളിൽ എയർടെൽ നടപ്പിലാക്കിയിരുന്നു. അന്ന് 79 രൂപയുടെ റീച്ചാർജ് പ്ളാൻ 99 ആയിട്ടാണ് വർദ്ധിപ്പിച്ചത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ളാനുകളും, 155 രൂപയ‌്ക്ക് താഴെയുള്ള പ്ളാനുകളും നിറുത്താൻ എയർടെൽ ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

എന്നാൽ എയർടെല്ലിന്റെ ചുവടുപിടിച്ച് മറ്റു സ്വകാര്യ ടെലികോം കമ്പനികളും ഉടൻതന്നെ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചേക്കും. 5ജി ലേലത്തിന് വേണ്ടി 1.5 ലക്ഷം കോടി രൂപയാണ് രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾക്ക് മുടക്കേണ്ടി വന്നത്. ഇത് നിരക്ക് വർദ്ധവിലൂടെ ഉപഭോക്താക്കളിൽ നിന്നുതന്നെ ഈടാക്കാനാണ് ശ്രമം.