പാചകത്തിന് കരിഓയിൽ പോലിരിക്കുന്ന എണ്ണ; ബിരിയാണിയിലെ ഇറച്ചി മാറ്റിവച്ച് വീണ്ടും ചൂടാക്കി നൽകുന്നു ; പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

കൊല്ലം ജില്ലയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കൊല്ലം കൊട്ടാരക്കരയിലാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് കരിഓയിൽ പോലിരിക്കുന്ന പഴകിയ എണ്ണയും ബിരിയാണിയിൽ നിന്ന് മാറ്റി വച്ച ഇറച്ചിയും കണ്ടെത്തിയത്. അതേസമയം ഈ ഹോട്ടലുകളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

https://eveningkerala.com/classifieds/media-job/

തിരുവനന്തപുരം ഭാഗത്തേക്കുള്ള എംസി റോഡിന്റെ വശങ്ങളിലുള്ള ആറ് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ എണ്ണ തുടർച്ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി വരുന്ന ബിരിയാണിയിൽ നിന്ന് ഇറച്ചി എടുത്ത് മാറ്റി വച്ച ശേഷം വീണ്ടും ചൂടാക്കി നൽകുന്നതും പതിവാണെന്ന് കണ്ടെത്തി. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ വളരെ അധികം എത്തുന്ന റോഡുകളാണിത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story