വിഴിഞ്ഞത്തേത് വിവരശേഖരണം മാത്രം; അന്വേഷണമല്ല -എൻ.ഐ.എ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). അക്രമത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണം തുടങ്ങിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിൽ യൂനിറ്റുള്ളതിനാൽ…

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). അക്രമത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണം തുടങ്ങിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിൽ യൂനിറ്റുള്ളതിനാൽ സംഭവങ്ങൾ നടക്കുമ്പോൾ വിവരശേഖരണം നടത്താറുണ്ട്. അത് മാത്രമാണ് ചെയ്തത്. സംസ്ഥാനത്തെ സാധാരണ ക്രമസമാധാന പ്രശ്നങ്ങൾ എൻ.ഐ.എ അന്വേഷിക്കാറില്ല.
സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ എൻ.ഐ.എ അന്വേഷിക്കുക. നിർദേശം ലഭിക്കാതെ എൻ.ഐ.എ നേരിട്ട് അന്വേഷണം ഏറ്റെടുക്കാറില്ലെന്നും അവർ പറഞ്ഞു.
വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടോയെന്നതിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. എൻ.ഐ.എ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥൻ വിഴിഞ്ഞം സ്റ്റേഷനിലെത്തി വിശദാംശം തേടിയിരുന്നു. സംഘർഷത്തിൽ തീവ്രവാദബന്ധമുള്ളതായി വിവരമില്ലെന്ന് വിഴിഞ്ഞം സ്പെഷൽ ഓഫിസര്‍ ഡി.ഐ.ജി ആര്‍. നിശാന്തിനി വ്യക്തമാക്കിയിരുന്നു.
പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നുള്ള കാര്യങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധന നടത്തിയതായും മുൻകാല പ്രവർത്തകരിൽ ചിലരുടെ വിശദാംശങ്ങൾ തേടിയതായും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.