അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കുമെന്ന്" ! കാലിൽ ചെരിപ്പുണ്ടെന്ന് ശ്രുതിഹരിഹരൻ

 അറിയപ്പെടുന്ന ഒരു നടിയും നിർമ്മാതാവുമാണ് ശ്രുതി ഹരിഹരൻ. സിനിമകളിൽ ഒരു പശ്ചാത്തല നർത്തകിയായി തുടങ്ങിയ ശ്രുതി, പിന്നീട് അഭിനയത്തിൽ ചുവടുറപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി…

അറിയപ്പെടുന്ന ഒരു നടിയും നിർമ്മാതാവുമാണ് ശ്രുതി ഹരിഹരൻ. സിനിമകളിൽ ഒരു പശ്ചാത്തല നർത്തകിയായി തുടങ്ങിയ ശ്രുതി, പിന്നീട് അഭിനയത്തിൽ ചുവടുറപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം. എങ്കിലും തമിഴിലും കന്നടയിലുമാണ് കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി ഇപ്പോൾ. സിനിമ കമ്പനിയെ കൂടാതെ തെക്കു തെക്കൊരു ദേശത്തു, കോൾ മി അറ്റ് എന്ന മലയാള സിനിമയിലും അഭിനയിച്ചു.

ബംഗ്ലൂരിൽ താമസമാക്കിയ പാലക്കാടൻ മലയാളി കുടുംബത്തിലാണ് ശ്രുതിയുടെ ജനനം. തമിഴ്നാട്ടിൽ ജനിച്ച ശ്രുതി വളർന്നത് ബാംഗ്ലൂരിലാണ്. ശിശുഗൃഹ മോണ്ടിസ്സോറി ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രുതി പിന്നീട്‌ ക്രൈസ്റ്റ് സർവ്വകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കി.

Sruthi Hariharan: My awards have helped me bring back my self-confidence

2012 ൽ പുതുമുഖങ്ങളെ അണിനിരത്തി മമാസ് രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്. പാറു എന്ന കഥാപാത്രത്തെ ആണ് ശ്രുതി അവതരിപ്പിച്ചത്. പിന്നീട് 2013 ൽ തെക്ക് തെക്കൊരു ദേശത്ത് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഒരു പത്രപ്രവർത്തകയുടെ വേഷം ആയിരുന്നു ചിത്രത്തിൽ. 2013 ൽ പവൻ കുമാറിന്റെ കന്നഡ ചിത്രമായ ലൂസിയയിൽ എന്ന കന്നഡ ചിത്രത്തിൽ ശ്രുതി വേഷമിട്ടു.

അറുപത്തി നാലാമത് ഫിലിംഫെയർ അവാർഡ് വേദിയിൽ, ക്രിട്ടിക്സ് അവാർഡ് വിഭാഗത്തിൽ ഗോധി ബന്ന സാധാരണ മൈക്കട്ട് എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് ശ്രുതി ഹരിഹരന് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്തു. കൂടാതെ കന്നഡ ചലച്ചിത്ര മേഖലയിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായും പശ്ചാത്തല നർത്തകിയായും താരം പ്രവർത്തിച്ചിട്ടുണ്ട്.

JOLLYWOLLYWOOD.COM | MOVIES | GOSSIPS | TRENDS | WALLPAPERS | VIDEOS |  SPORTS STARS | TRAILERS: Sruthi Hariharan (Cinema Company, Lucia) Hot Item  Song from Sunday Bantu

സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറൽ ആകുന്നത്. സിനിമ അഭിനയ രംഗത്ത് താരത്തിന് ആദ്യ കാലങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ താരം തുറന്നു സംസാരിക്കുകയാണ്. തനിക്ക് 18 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് താൻ ഒരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും അതിന്റെ കാരണവുമാണ് താരം വ്യക്തമാക്കിയത്. കസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം പറയുന്നത്.

5 നിർമാതാക്കൾ ഒരുമിച്ചാണ് സിനിമ ചെയ്യുന്നത്. അവരുടെ ഇഷ്ടാനുസരണം മാറി മാറി താരത്തെ ഉപയോഗിക്കുമെന്നും അതിനു തയ്യാറുണ്ടെങ്കിൽ സിനിമയിലെ വേഷം ചെയ്യാമെന്നും താരത്തിന് ഉപാധി ലഭിക്കുകയായിയുന്നു എന്നാണ് തരാം പറഞ്ഞത്. തന്റെ കാലിൽ ചെരുപ്പുണ്ടെന്നായിരുന്നു താരം അവർക്ക് മറുപടി നൽകി എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് തന്നെ അഭിമുഖം വൈറൽ ആയിരിക്കുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story