‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുറത്തിറക്കി

‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുറത്തിറക്കി

December 8, 2022 0 By Editor

സുപ്രീംകോടതിയുടെ മൊബൈല്‍ ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുറത്തിറക്കി. നിലവിലുള്ള ആപ്പിന്റെ പരിഷ്‌കരിച്ച രൂപമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ യില്‍ പുതിയ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അഭിഭാഷകര്‍ക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ ഉദ്യോഗസ്ഥര്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്ത് കോടതി നടപടികള്‍ തത്സമയം കാണാന്‍ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

നോഡല്‍ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും സുപ്രീം കോടതിയിലുള്ള അവരുടെ കേസുകളുടെ നിലവിലെ അവസ്ഥയും വിധി സംബന്ധിച്ച വിവരങ്ങളുമെല്ലാം ആപ്പിലൂടെ ലഭിക്കും. പരിഷ്‌കരിച്ച ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഐ.ഒ.എസില്‍ ഒരാഴ്ചയ്ക്കകം ആപ്പ് ലഭ്യമാവുമെന്നാണ് വിവരങ്ങള്‍.