കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു; ഇടിച്ചിട്ട  വാഹനം നിർത്താതെ പോയി

കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി

December 10, 2022 0 By Editor

കോഴിക്കോട്: കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. ടൗൺ ട്രാഫിക് പൊലീസ് എസ്. ഐ വിചിത്രൻ സി.പി ആണ് മരിച്ചത്. മൂരിയാട് പാലത്തിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

സ്കൂട്ടറില്‍ പോവുകയായിരുന്ന വിചിത്രനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ വിചിത്രനെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 4.45 ഓടെ മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam