
ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ 5000 രൂപ കൈക്കൂലി വാങ്ങി; ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍
December 22, 2022തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മായ രാജിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ യുവതിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള യുവതിയുടെ പരാതിയിന്മേലാണ് വിജിലന്‍സ് നടപടി.വീട്ടില്‍ വെച്ചാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് തന്ത്രപൂര്‍വ്വം ഡോക്ടറെ പിടികൂടുകയായിരുന്നു.