
ഒരു നമ്പറിൽ രണ്ട് ബൈക്കുകൾ: മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി
December 23, 2022 0 By Editorവടകര: ഒരു നമ്പറിൽ രണ്ട് എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വടകര, തലശ്ശേരി ആർ.ടി ഓഫിസുകളിലാണ് ഒരേ നമ്പറിലുള്ള ബൈക്കുകൾ രജിസ്റ്റർ ചെയ്തത്.
വടകരയിൽ മേമുണ്ട സ്വദേശി കണിച്ചാൻ കണ്ടിയിൽ രജിത്തിന്റെ പേരിലും തലശ്ശേരിയിൽ പാനൂർ എകരത്തിൽ സുജിത്തിന്റെ പേരിലുമാണ് കെ.എൽ 04 എ 4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1993ൽ ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് ആദ്യം രജിസ്ട്രേഷൻ ചെയ്തത്.
ഇതിനു ശേഷം വിവിധ ആളുകൾ ബുള്ളറ്റ് കൈവശം വെച്ചിരുന്നു. ഉടമസ്ഥാവകാശം മാറിയ ശേഷമാണ് ഇരു വാഹനങ്ങളും രജിസ്റ്റർ ചെയ്തതായി കാണുന്നത്. രണ്ട് ബുള്ളറ്റുകൾക്കും ഒറിജിനൽ ആർ.സിയും ഉണ്ട്. എന്നാൽ രജിത്തിന്റെ പേരിലുള്ള ബുള്ളറ്റ് വർഷങ്ങൾക്കുമുമ്പ് കൈമാറ്റം ചെയ്തെങ്കിലും ഇതുവരെ ഉടമസ്ഥാവകാശം മാറിയിട്ടില്ല.
വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോൾ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്ക് 2022 ജനുവരി മാസം വടകര ആർ.ടി.ഒ റിന്യൂവൽ ചെയ്ത് 2026വരെ പുതുക്കി നൽകിയിട്ടുമുണ്ട്. തലശ്ശേരിയിൽ രജിസ്റ്റർ ചെയ്ത ബൈക്ക് ഒന്നര മാസം മുമ്പ് റിന്യൂവൽ ചെയ്യാൻ രേഖകൾ ഹാജരാക്കിയപ്പോഴാണ് ഇതേ നമ്പറിൽ വടകര ആർ.ടി ഓഫിസിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ വാഹനത്തിന്റെ ചേസിസ് നമ്പർ സ്കെച്ച് ചെയ്തെടുത്താണ് വാഹനത്തിന് രജിസ്ട്രേഷൻ പുതുക്കി നൽകിയിരുന്നത്. ഒരേ നമ്പറുകൾ കണ്ടെത്താൻ പ്രയാസവുമായിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ ഏകീകൃത സോഫ്റ്റ് വെയറായ വാഹൻ നിലവിൽ വന്ന ശേഷമാണ് ഇത്തരം വ്യാജ രജിസ്ട്രേഷൻ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാൻ കേസ് പൊലീസിന് കൈമാറുമെന്ന് വടകര ആർ.ടി.ഒവിന്റെ ചാർജുള്ള കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ പറഞ്ഞു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ദ്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള് ഈവനിംഗ്കേരളയുടേതല്ല