ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം, വെന്റിലേറ്ററുകള്‍ സജ്ജമാക്കണം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം, വെന്റിലേറ്ററുകള്‍ സജ്ജമാക്കണം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

December 24, 2022 0 By Editor

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

ഓക്‌സിജന്‍ ഉത്പാദന കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇവ നിരന്തമായി പരിശോധനയ്ക്കു വിധേയമാക്കണം.അതിനായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കണം. മെഡിക്കല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത വെല്ലുവിളികളെ നേരിടുന്നതില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് വ്യാപനമില്ല. എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് കത്തില്‍ നിര്‍ദേശമുണ്ട്.