
തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു
December 26, 2022തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന എല്‍ത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. തൃശ്ശൂര്‍ എറവ് സ്‌കൂളിന് സമീപമാണ് അപകടം. കാഞ്ഞാണിയില്‍നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് എതിര്‍ദിശയില്‍നിന്ന് വന്ന ബസില്‍ കാര്‍ ഇടിച്ചുകയറിയത്. ഉടനെ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു.
വളരെ പണിപ്പെട്ടാണ് കാര്‍ യാത്രികരെ പുറത്തേക്ക് എടുത്തത്. രണ്ടുപേരെ തൃശ്ശൂര്‍ നഗരത്തിലെ അശ്വിനി ആശുപത്രിയിലും രണ്ട് പേരെ ജനറല് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.