സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിനെതിരെ പഴയിടം മോഹനൻ നമ്പൂതിരിയെ അവഹേളിച്ച് അരുൺ കുമാർ
ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്; നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്; സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല...കലോത്സവത്തിൽ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിനെതിരെ പഴയിടം മോഹനൻ നമ്പൂതിരിയെ അവഹേളിച്ച് അരുൺ കുമാർ
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിനെതിരേ പാചക ചുമതലയുള്ള പഴയിടം മോഹന്‍ നമ്പൂതിരിക്കെതിരേ 24 ന്യൂസിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍. ഭൂരിപക്ഷം കുട്ടികളും നോണ്‍വെജിറ്റേറിയന്‍ ആണെന്നും നടക്കുന്നത് പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണെന്നും അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അരുൺ കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:
ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തിന്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവര്‍ണ്ണന്‍ ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധികലര്‍ത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.
കലോത്സവത്തിലും, ഭക്ഷണത്തിലും ജാതി കയറ്റി തമ്മിൽ വെറുപ്പിക്കുന്നത് എന്തിനെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. അരുണിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പോസ്റ്റുകൾ വരുന്നുണ്ട്.