ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ ലാഭം
മൂന്നാം പാദത്തില്‍ 804 കോടി രൂപ അറ്റാദായം 54% വാര്‍ഷിക വര്‍ധന ഏറ്റവും ഉയര്‍ന്ന പലിശ വരുമാനം 1957 കോടി രൂപ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം…
മൂന്നാം പാദത്തില്‍ 804 കോടി രൂപ അറ്റാദായം 54% വാര്‍ഷിക വര്‍ധന ഏറ്റവും ഉയര്‍ന്ന പലിശ വരുമാനം 1957 കോടി രൂപ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം…
- മൂന്നാം പാദത്തില്‍ 804 കോടി രൂപ അറ്റാദായം
- 54% വാര്‍ഷിക വര്‍ധന
- ഏറ്റവും ഉയര്‍ന്ന പലിശ വരുമാനം 1957 കോടി രൂപ
- ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം 1274 കോടി രൂപ
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 803.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം നേടിയത്. 54.03 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 521.73 കോടി രൂപയായിരുന്നു ലാഭം.
ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം നേടാന്‍ ബാങ്കിനെ സഹായിച്ചത് ഏല്ലാ തലത്തിലും കാഴ്ചവച്ച കരുത്തുറ്റ പ്രകടനമാണെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. മൊത്ത നിഷ്ക്രിയ ആസ്തിയും അറ്റ നിഷ്ക്രിയ ആസ്തിയും യഥാക്രമം 2.43 ശതമാനവും 0.73 ശതമാനവുമാണ്. കരുത്തുറ്റ നിലയില്‍ തുടരുന്ന ആസ്തി ഗുണമേന്മ, വായ്പാ ചെലവ് മെച്ചപ്പെടുത്താന്‍ സഹായകമായി. ആസ്തി 19 ശതമാനം വളര്‍ന്നതിനൊപ്പം പ്രധാന വരുമാന മാര്‍ഗങ്ങളിലുണ്ടായ വളര്‍ച്ചയും ചേര്‍ന്ന് 1.33 ശതമാനമെന്ന ഉയര്‍ന്ന ആസ്തി ആദായം നേടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭവും എക്കാലത്തേയും ഉയര്‍ന്ന നേട്ടം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 39.37 ശതമാനം വര്‍ധിച്ച് ഇത്തവണ പ്രവര്‍ത്തന ലാഭം 1274.21 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 914.29 കോടി രൂപയായിരുന്നു.
ബാങ്കിന്‍റെ മൊത്തം ബിസിനസ് 16.89 ശതമാനം വര്‍ധിച്ച് 369581.25 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 175431.70 കോടി രൂപയായിരുന്ന നിക്ഷേപം 201408.12 കോടി രൂപയായി വര്‍ധിച്ചു. കാസാ നിക്ഷേപങ്ങള്‍ 7.19 ശതമാനം വളര്‍ച്ചയോടെ 68967.14 കോടി രൂപയിലുമെത്തി.
വായ്പാ വിതരണത്തിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 143638.49 കോടി രൂപയില്‍ നിന്ന് 171043.02 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 18.13 ശതമാനം വര്‍ധിച്ച് 53936.45 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 19.70 ശതമാനം വര്‍ധിച്ച് 22050 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 18.03 ശതമാനം വര്‍ധിച്ച് 14238.36 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 18.40 ശതമാനം വര്‍ധിച്ച് 16794.70 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 19.13 ശതമാനം വര്‍ധിച്ച് 62182.66 കോടി രൂപയിലുമെത്തി.
മൂന്നാം പാദത്തില്‍ ബാങ്ക് എക്കാലത്തേയും ഉയര്‍ന്ന അറ്റപലിശ വരുമാനമാണ് നേടിയത്. 27.14 ശതമാനം വാര്‍ഷിക വര്‍ധനയോടെ അറ്റ പലിശ വരുമാനം 1956.53 കോടി രൂപയിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 1538.90 കോടി രൂപയായിരുന്നു. പലിശ ഇതര വരുമാനം 10.29 ശതമാനം വര്‍ധിച്ച് മുന്‍ വര്‍ഷത്തെ 484.19 കോടി രൂപയില്‍ നിന്ന് 534 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ 22 പോയിന്‍റുകള്‍ വര്‍ധിച്ച് 3.49 ശതമാനമായി.
4147.85 കോടി രൂപയാണ് ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.43 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1228.59 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.73 ശതമാനമാണിത്. നീക്കിയിരുപ്പ് അനുപാതം 83.44 ശതമാനമെന്ന എന്ന മികച്ച നിലയിലാണ്. ഈ പാദത്തോടെ ബാങ്കിന്‍റെ മൊത്തം മൂല്യം 18089.19 കോടി രൂപയില്‍ നിന്ന് 20456.75 കോടി രൂപയായി വര്‍ധിച്ചു. 13.35 ശതമാനമാണ്. മൂലധന പര്യാപ്തതാ അനുപാതം. 2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഫെഡറല്‍ ബാങ്കിന് 1333 ശാഖകളും 1894 എടിഎമ്മുകളുമുണ്ട്.