തണുത്ത് വിറച്ച് അതിശൈത്യത്തിന്റെ പിടിയിൽ ഊട്ടി; ഇന്നലെ മൈനസ് 4 ഡിഗ്രി

തണുത്ത് വിറച്ച് അതിശൈത്യത്തിന്റെ പിടിയിൽ ഊട്ടി; ഇന്നലെ മൈനസ് 4 ഡിഗ്രി

January 20, 2023 0 By Editor

ഊട്ടി അതിശൈത്യത്തിന്റെ പിടിയിലായി. ഊട്ടിക്കടുത്ത് അവലാഞ്ചിയിൽ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനിൽ നിന്നാണു താപനില റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്ത് വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം സംഭരിക്കുന്ന അണക്കെട്ടുള്ളതാണ്. പരിസര പ്രദേശം മുഴുവനും വനമേഖലയാണ്. ഇവിടെ വെള്ളത്തിനു മുകളിൽ മഞ്ഞിന്റെ നേരിയ പാളി രൂപപ്പെടുന്നുണ്ട്. ഊട്ടി നഗരത്തിൽ 1.6 ഡിഗ്രിയായി താപ നില കുറഞ്ഞു. ഊട്ടി, കൂനൂർ , കോത്തഗിരി, ഗ്ലെൻമോർഗൻ, അവലാഞ്ചി ഭാഗങ്ങളിലെ പുൽമേടുകൾ വെള്ള പുതച്ച നിലയിലാണ്.

പ്രഭാതത്തിലാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. രാവിലെ ഏറെ വൈകിയാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. മഞ്ഞു വീഴ്ചയിൽ മേഖലയിലെ 500 ഏക്കറിലധികം തേയില തോട്ടങ്ങൾ കരിഞ്ഞുണങ്ങി. ഊട്ടിക്കടുത്ത് 20 ഏക്കറിലെ പച്ചക്കറിത്തോട്ടവും നശിച്ചു. രാവിലെ കൊടും തണുപ്പും ഉച്ചയ്ക്ക് വെയിലും വൈകുന്നേരങ്ങളിൽ തണുപ്പുമായി ജനജീവിതം ദുരിതത്തിലായി. വൈറൽ പനി പോലുള്ള തണുപ്പു രൂക്ഷമാകുമ്പോഴുള്ള രോഗങ്ങളും വർധിച്ചു തുടങ്ങി.